ശിവശങ്കരന് കുരുക്കായി യുവി ജോസിന്റെയും സന്തോഷ് ഈപ്പന്റെയും മൊഴികള്‍. കമ്മീഷന് തുക നല്കിയ ശേഷം മാത്രമാണ് ശിവശങ്കറിനെ കാണാന്‍ അവസരം ലഭിച്ചതെന്ന് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന് ആവര്‍ത്തിച്ചു.
കമ്മീഷന് നല്‍കുന്നതിന് മുന്‍പ് നാലു തവണ ശിവശങ്കറിനെ കാണാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് സന്തോഷ് ഈപ്പന് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞ് അവസരം നിഷേധിക്കുകയായിരുന്നുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഔദ്യോഗിക തിരക്ക് കാരണമാണ് കാണാന്‍ കഴിയാതിരുന്നതെന്നാണ് ശിവശങ്കറിന്റെ വിശദീകരണം.
ശിവശങ്കറിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സന്തോഷ് ഈപ്പനെ കാണാന്‍ തയാറായതെന്ന് യുവി ജോസും മൊഴി നല്കി. കരാര്‍ നല്‍കുന്നതിനുമുമ്പ് താന്‍ ആരുമായും കൂടിക്കാഴ്ച നടത്താറില്ലെന്നും യുവി ജോസ് വ്യക്തമാക്കി. താന്‍ ആരില്‍നിന്നും കമ്മീഷന് തുക കൈപ്പറ്റിയിട്ടില്ല എന്നും യുവി ജോസ് കൂട്ടിച്ചേര്‍ത്തു.


