തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് ശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര സ്വദേശി ലീല(75)യാണ് തീകൊളുത്തി ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
.ഇന്ന് രാവിലെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലീലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുംഇവര്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ലീലയുടെയും ബിന്ദുവിന്റെയും ഭര്ത്താക്കന്മാര് നേരത്തെ മരിച്ചിരുന്നു. അമ്മ മരിച്ചാൽ കിടപ്പുരോഗിയായ മകൾ എന്ത് ചെയ്യുമെന്ന ആശങ്ക ബന്ധുക്കളോട് ലീല പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്..


