കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായെത്തെരുവ് ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 12.30 നാണ് ജസീറിനെ കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.


