കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് നാദാപുരം പോക്സോ കോടതി. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്,രാഹുല്‍ എന്നിവരാണ് പ്രതികള്‍. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. പ്ലസ്ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
വിനോദയാത്രയ്ക്കെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ ശേഷം ലഹരി കലര്‍ത്തിയ ശീതളപാനീയം നല്കി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി തന്നെയാണ് വീട്ടുകാരോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതിന് മുമ്പും പീഡനം നടന്നതായി കണ്ടെത്തി. മൂന്ന് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സായൂജാണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ ജാനകിക്കാട്ടിലെത്തിച്ചത്.


