സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഇന്നു തന്നെ ഉത്തരവിറക്കണമന്നും കോടതി വ്യക്തമാക്കി. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു.
സെക്രട്ടേറിയറ്റിലെ 4824 പേരില്‍ ഇന്ന് ജോലിക്കെത്തിയത് 32 പേര് മാത്രം. ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ എ.ജിയോട് നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറലിന്റെ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടിയെന്ന് സര്‍ക്കാര്‍.


