കണ്ണൂര്‍: നാം എല്ലാം നമ്മുടെ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ദുരന്തത്തിന്റെ നിഴലിലാണെന്നും വായ മൂടിക്കെട്ടിയതു കൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാകില്ലെന്നും
എഴുത്തുക്കാരന് ടി പത്മനാഭന്.
പറഞ്ഞു. ‘രാജവംശങ്ങളുടെ ശ്മശാനഭൂമിയാണ് ഡല്‍ഹിയെന്ന് അധികാരികളും അവരുടെ അനുയായികളും അറിഞ്ഞിരിക്കണം.
നാം എല്ലാം നമ്മുടെ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ഒരു ദുരന്തത്തിന്റെ നിഴലിലാണ്. ഏതാണ് ആ ദുരന്തം എന്നത് പറയേണ്ട ആവശ്യമില്ല. ഇരുട്ടിനപ്പുറത്ത് പ്രകാശത്തിന്റെ നാളമുണ്ട്’,പത്മനാഭന് പറഞ്ഞു. വ്യാഴാഴ്ച്ചയാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്


