ആലുവ: ആലുവയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പോക്സോ കോടതിയില്‍ സമര്‍പ്പിച്ച 1262 പേജുള്ള കുറ്റപത്രത്തില്‍ 115 സാക്ഷികളും 30 രേഖകളും ആണുള്ളത്. ക്രിസ്റ്റിന് രാജ്, മുസ്തഖിന്‍ മൊല്ല എന്നിവരാണ് പ്രതികള്‍. വൈകുന്നേരത്തോടെ യാണ് കുറ്റപത്രം സമര്പ്പിച്ചത്്.
സംഭവം നടന്ന് എഴുപതാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത് രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ എടുത്തു കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവദിവസം തന്നെ പ്രതി ക്രിസ്റ്റിന് രാജ്നെ പിടികൂടിയിരുന്നു. ഇളാള്‍ക്ക് ഒളിച്ചു താമസിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി കൊടുത്തതിനാണ് മൊല്ലയെ പോലീസ് പ്രതി ചേര്‍ത്തത്.