ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ സൂറത്ത് സെഷന്‍സ് കോടതി നടപടി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന് എഐസിസി വക്താവ് മനു അഭിഷേക് സിംഗ്വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും.സൂറത്ത് സെഷന് കോടതി വിധി തെറ്റാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇതിലൂടെ കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും നിശബ്ദനാക്കാനാകില്ലെന്നും മനു അഭിഷേക് സിംഗ്വി പറഞ്ഞു. തെറ്റായ കാര്യങ്ങളൊന്നും രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല. പിന്നാക്ക വിഭാഗങ്ങള്ക്കെതിരായിരുന്നില്ല രാഹുലിന്റെ പരാമര്‍ശമെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു. കോടതി വിധിക്ക് ആധാരമായി പറഞ്ഞ് കാര്യങ്ങള്‍ നിലനില്‍ക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.