മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കാനുള്ള എഫ്.സിഴസി സഭയുടെ നീക്കം മുന്‍സിഫ് കോടതി തടഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുരക്ക് കാരയ്ക്കാമല മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി വ്യക്തമാക്കി. കേസില്‍ അന്തിമവിധി വരുന്നത് വരെ മഠത്തില്‍ തുടരാമെനാണ് ഇടക്കല ഉത്തരവ്.
മഠത്തില്‍ നിന്ന് പുറത്താക്കിയ സഭാ നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. സിസ്റ്റര്‍ ലൂസിയെ എഫ്.സി.സി സന്യാസിനി സമുഹത്തില്‍ നിന്ന് പുറത്താക്കിയ അധികൃതരുടെ തീരുമാനം വത്തിക്കാന്‍ ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മഠത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.സി.സി നേതൃത്വം കോടതിയെ സമീപിച്ചത്.
സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ ഹൈക്കോടതി ഇക്കാര്യത്തില്‍ മുന്‍സിഫ് കോടതിയുടെ തീരുമാനത്തിന് വിട്ടിരുന്നു. മഠത്തില്‍ പോലീസ് സംരക്ഷണം വേണമെന്ന ലൂസിയുടെ ആവശ്യം തള്ളുകയും ചെയ്തിരുന്നു.


