തിരുവനന്തപുരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യഷോപ്പുകള്‍ മാറ്റി സ്ഥാപിക്കും. മാറ്റി സ്ഥാപിക്കേണ്ട ഷോപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ ഓഡിറ്റിലാണ് കണ്ടെത്തിയത്.
96 മദ്യഷോപ്പുകള്‍ ആണ് ഇതനുസരിച്ച് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എക്സൈസ് ആണ് നടപടികൾ തുടങ്ങിയത്. ഏറ്റവും കൂടുതല്‍ ഉള്ളത് എറണാകുളത്താണ്. അടിസ്ഥാന സൗകര്യം ഇല്ലാത്തതും ഗതാഗതക്കുരുക്കിനു കാരണമാകുന്നതും പരിഗണിക്കുന്നുണ്ട്.
തിരുവനന്തപുരം-7, കൊല്ലം-6, പത്തനംതിട്ട-4, ആലപ്പുഴ-10, കോട്ടയം-9,ഇടുക്കി-4, എറണാകുളം-18,തൃശൂര്‍-10, പാലക്കാട്-8, മലപ്പുറം-9,കോഴിക്കോട്-4,വയനാട്-2, കണ്ണൂര്‍-4, കാസര്‍കോട്-1 എന്നിങ്ങനെയാണ് കണക്കുകള്‍.