കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപികിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. 22 ദിവസമായി ഷിംജിത ജയിലില്‍ തുടരുകയായിരുന്നു.
ദീപക് ജീവനൊടുക്കിയതില്‍ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യുവതിയുടെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ദീപക്കിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍, ഇത്രയധികം ദിവസം ജയിലില്‍ തുടരേണ്ട സാഹചര്യമില്ലെന്നും ഷിംജിത നിലവില്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ഷിംജിതയുടെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മുഖവിലക്കെടുത്തുകൊണ്ടാണ് കോടതി ജാമ്യം നൽകിയത്.


