ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ ഫൗസിയ ഹസന് ഹൈക്കോടതിയെ സമീപിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹര്‍ജി നല്കി. മറിയം റഷീദയ്ക്ക് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നമ്പി നാരായണനും മുമ്പ് കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച എസ് വിജയന്, തമ്പി എസ് ജയപ്രകാശ്, പി എസ് ദുര്‍ഗാദത്ത് എന്നിവരുടെ അപേക്ഷ തള്ളണമെന്നാണ് ആവശ്യം. കേസിലെ നിര്‍ണായക കണ്ണികളാണ് ഇവരെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്പി നാരായണനും ഇതേകാര്യം മറിയം റഷീദക്ക് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇവരുടെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തു. കേസിൽ അന്താരാഷ്ട്രാ തലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം. കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സിബിഐ ആവശ്യപ്പെട്ടു.


