കോഴിക്കോട്: കേരളത്തിലെത്തിച്ച എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്യും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധന പുരോഗമിക്കുകയാണ്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും പൊലീസ് സര്ജന് പരിശോധിക്കും.
പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. ശേഷം തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യത്തിന് പിന്നില്‍ ഒരാള്‍ മാത്രമാണോയെന്ന് ഉറപ്പിക്കണം. ഊഹാപോഹങ്ങളില്ല, വസ്തുതകളില്‍ ഊന്നിയാണ് അന്വേഷണമെന്നും ഡിജിപി പറഞ്ഞു.


