ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രീയത്തിലെ സാധ്യതകള്‍ പഠിച്ച ശേഷമായിരിക്കും 39 കാരിയായ തൃഷ രംഗത്തേക്ക് വരിക. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരാനാണ് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, വാര്‍ത്തയോട് താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തൃഷ നടത്തിയിട്ടില്ല.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മുന്‍നിര നടിയാണ് തൃഷ. നേരത്തെ തമിഴ്നടി ഖുശ്ബുവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ആദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഖുശ്ബു പിന്നീട് ബിജെപിയിലേക്ക് മാറി.
മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനാണ്’ തൃഷയുടെ പുറത്തു വരാനിരിക്കുന്ന പുതിയ ചിത്രം. കല്‍ക്കിയുടെ ചരിത്ര നോവല്‍ ആധാരമാക്കിയാണ് മണിരത്നം വന്‍ താര നിരയോടെ ചിത്രം ഒരുക്കിയത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു എന്നിവര്‍ക്കൊപ്പം പ്രധാന വേഷത്തിലാണ് തൃഷയും. ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ‘കുന്തവി’ രാജ്ഞിയെയാണ് തൃഷ എത്തുന്നത്. ചിത്രത്തിലെ തൃഷയുടെ ലുക്ക് നേരത്തെ പുറത്തു വിട്ടിരുന്നു.
അരവിന്ദ് സ്വാമിക്കൊപ്പം സതുരംഗ വേട്ടൈ 2, അരുണ്‍ വസീഗരന് സംവിധാനം ചെയ്യുന്ന ദ റോഡ്, മലയാള ചിത്രമായ റാം എന്നിവയാണ് തൃഷയുടെ അടുത്ത ചിത്രങ്ങള്‍.


