പേരിൽ മാറ്റം വരുത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങളിലെ മാറ്റങ്ങളുടെ പേരിലാണ് സുരേഷ് ഗോപി വരുത്തിയിരിക്കുന്നത്. പേരിനൊപ്പം പുതുതായി ഒരു എസ് കൂടി ചേർത്തു. ഇനിമുതൽ സുരേഷ് ഗോപി എന്ന സ്പെല്ലിങ്ങിന് പകരം ‘സുരേഷ് ഗോപി’, എന്നാവും. മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ജിബു ജേക്കബ് ആണ് സംവിധാനം. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രം കൂടിയാണിത്. ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സമകാലിക ഇന്ത്യൻ അവസ്ഥകൾ കടന്നുവരുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

