ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മാലിക്ക്. ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ജൂലായ് 15ന് ആണ് ചിത്രം എത്തുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാലിക്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഇരുപതു വയസുമുതല്‍ അന്പത്തിയഞ്ചു വയസ്സുവരെയുള്ള സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് മാലിക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം. സനു വർഗീസ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.