വലിയൊരു ഇടവേളക്ക് ശേഷം മഞ്ജു വാര്യര്‍- ബിജു മേനോന് ജോഡി വീണ്ടും ഒന്നിക്കുന്ന ‘ലളിതം സുന്ദരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാര്‍ച്ചില്‍ ചിത്രമെത്തും. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
പ്രമോദ് മോഹന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്, മാസ്റ്റര്‍ ആശ്വിന് വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എഡിറ്റര്‍-ലിജോ പോള്‍. നിര്‍മ്മാണം- മഞ്ജു വാര്യര്‍, കൊച്ചുമോന്, എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍- ബിനീഷ് ചന്ദ്രന്, ബിനു ജി, പ്രൊഡക്ഷന്‍ കണ്ട്രോളര്- എ ഡി ശ്രീകുമാര്‍,കല- എം ബാവ,മേക്കപ്പ്- റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍- എ കെ രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന് അഗസ്റ്റിന് സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- മിഥുന് ആര്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്, പ്രൊമോഷന് സ്റ്റില്‍സ്- ഷാനി ഷാക്കി, പരസ്യക്കല- ഓള്ഡ്മങ്കസ്, ഫിനാന്‍സ് കണ്ട്രോളര്- ശങ്കരന് നമ്പൂതിരി, പ്രൊഡ്കഷന് എക്സിക്യൂട്ടീവ്- അനില്‍ ജി നമ്പ്യാര്‍, സെവന് ആര്‍ട്ട് കണ്ണന്. വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പിആര്‍ഒ- എഎസ് ദിനേശ്, ശബരി.


