നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ശേഷം ഒടുവിൽ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ ഒന്നാകെ ഞെട്ടിച്ചു. പല നടിമാരും തങ്ങൾക്കുണ്ടായ പീഡനങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ബാബു രാജ്, മണിയൻ പിള്ള രാജു, ഇടവേള ബാബു തുടങ്ങി നിരവധി താരങ്ങൾക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ. ഈ അവസരത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ്(ഡബ്യൂസിസി)പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
“നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം”, എന്നാണ് ഡബ്യൂസിസി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. മാറ്റം അനിവാര്യം എന്ന ഹാഷ്ടാഗും ഒപ്പമുണ്ട്. പിന്നാലെ നിരവധി പേരാണ് സംഘടനയെ പുകഴ്ത്തി രംഗത്ത് എത്തിയത്. മാറ്റം അനിവാര്യമാണെന്നും ഡബ്യൂസിസിയുടെ പോരാട്ടം തുടരണമെന്നും ഇവർ കുറിക്കുന്നു.


