പ്രശസ്ത തെന്നിന്ത്യന്‍ താരം ആശിഷ് വിദ്യാര്‍ഥി വിവാഹിതനായി. അസം സ്വദേശിയായ റുപാലി ബറുവയാണ് വധു. കൊല്‍ക്കത്ത ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാ?ഗത വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ നിറയുന്നുണ്ട്.
ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ റുപാലിയെ വിവാഹം കഴിക്കുന്നു എന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത വികാരമാണുള്ളത് എന്ന് ആശിഷ് വിദ്യാര്‍ഥി പറഞ്ഞു. ഫാഷന്‍ സംരംഭകയായ റുപാലിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും അതൊരു നീണ്ട കഥയാണ്. മറ്റൊരിക്കല്‍ പങ്കുവെക്കാം ആശിഷ് വിദ്യാര്‍ഥി പരയുന്നു.
ഹിന്ദി, തെലു?ഗു, കന്നട, മലയാളം, ഇം?ഗ്ലീഷ്, മറാത്തി തുടങ്ങി നിരവധി ഭാഷകളില്‍ വ്യത്യസ്തമായ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള താരമാണ് ആശിഷ് വിദ്യാര്‍ഥി. താരത്തിന്റെ രണ്ടാം വിവാഹമാണിത്.