എ വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എബ്രഹാം വര്‍ഗ്ഗീസ് നിര്‍മ്മിച്ച് റ്റി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാര് എന്ന ഹൊറര്‍, ഫാന്റസി ത്രീഡി ചിത്രത്തില്‍ പവര്‍സ്റ്റാര്‍ ബാബു ആന്റണി കത്തനാരാകുന്നു. ഒപ്പം ദക്ഷിണേന്ത്യന്‍ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാര് എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ.
2011-ല്‍ റിലീസായ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷനു ശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രമാണിത്. ആ ചിത്രത്തില്‍ ബാബു ആന്റണി ശക്തമായ കഥാപാത്രം അവതരിപ്പിച്ചിരുന്നു. ആ കൂട്ടുകെട്ടില്‍ എത്തിയ കോട്ടയം കുഞ്ഞച്ചന് , ഉപ്പുകണ്ടം ബ്രദേഴ്സ്, കൂടിക്കാഴ്ച്ച തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതുകൊണ്ടു തന്നെ ഒരിടവേളയ്ക്കു ശേഷമെത്തുന്ന ചിത്രമെന്ന രീതിയില്‍ കടമറ്റത്ത് കത്തനാരില്‍ വന്‍ പ്രതീക്ഷയാണ് സിനിമാവൃത്തങ്ങളിലും പ്രേക്ഷകരിലും ഉണ്ടായിരിക്കുന്നത്. തികച്ചും വ്യത്യസ്ത രീതിയില്‍ ഒരുക്കുന്ന ഹൊറര്‍, ഫാന്റസി ചിത്രം, ത്രീഡിയുടെ പുത്തന്‍ സാങ്കേതിക ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്.
ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു. ബാനര്‍ – എ വി പ്രൊഡക്ഷന്‍സ്, സംവിധാനം – ടി എസ് സുരേഷ്ബാബു, നിര്‍മ്മാണം – എബ്രഹാം വര്‍ഗ്ഗീസ്, ഛായാഗ്രഹണം – യു കെ സെന്തില്‍കുമാര്‍ , രചന – ഷാജി നെടുങ്കല്ലേല്‍ , പ്രദീപ് ജി നായര്‍ , എഡിറ്റിംഗ് – കപില്‍ കൃഷ്ണ, റീ- റെക്കോര്‍ഡിംഗ് -എസ് പി വെങ്കിടേഷ്, കോ-ഡയറക്ടര്‍ – റ്റി എസ് സജി, സപ്പോര്‍ട്ടിംഗ് ഡയറക്ടര്‍ – ബിജു കെ , ചമയം – പട്ടണം റഷീദ്, കല- ബോബന് , കോസ്റ്റ്യുംസ് – നാഗരാജന്, പ്രൊഡക്ഷന്‍ കണ്ട്രോളര് – എസ് മുരുകന് അരോമ , പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍ – റ്റി എസ് രാജു , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനര്‍ – ജീമോന്‍ പുല്ലേലി , പി ആര് ഓ – വാഴൂര്‍ ജോസ് ,അജയ് തുണ്ടത്തില്‍.