താരസംഘടന അമ്മയ്ക്കെതിരെ നടി ദിവ്യ ഗോപിനാഥ്. അലൻസിയർക്കെതിരായ തന്റെ പരാതിയിൽ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ദിവ്യ ഗോപിനാഥ് പറഞ്ഞു. 2018ല്‍ അലന്‍സിയറിനെതിരെ പരാതി നല്‍കിയിട്ടും താക്കീത് നല്കാന് പോലും സംഘടന തയാറായില്ലെന്നാണ് നടിയുടെ ആരോപണം. പരാതി ലഭിച്ചതായുള്ള അറിയിപ്പ് പോലും തനിക്ക് ലഭിച്ചിട്ടില്ല. പരാതി ഇപ്പോഴും അമ്മയുടെ ഇ-മെയിലിലുണ്ടെന്നും ഇനിയെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിവ്യ
വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി ലഭിച്ചത്. തൊഴിലിടത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അമ്മ തയ്യാറാകണം. തനിക്ക് സിനിമയിലെ അവസരം കുറഞ്ഞു, പക്ഷേ അലൻസിയർക്ക് പ്രത്യേകിച്ച് നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും ദിവ്യ ഗോപിനാഥ് ചൂണ്ടിക്കാട്ടി.ആരോപണവിധേയനായ അലന്‍സിയര്‍ പരാതി നല്കി അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയില്‍ സജീവമായി നില്‍ക്കുകയാണ്. എന്നാല്‍ തനിക്ക് അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ദിവ്യ ഗോപിനാഥ് പറയുന്നു. അവസരങ്ങള്‍ നഷ്ടപ്പെടുന്നത് ഈ പരാതി ഉന്നയിച്ചത് കൊണ്ടാണെന്ന് കരുതുന്നതായും ദിവ്യ കൂട്ടിച്ചേര്‍ത്തു.