അന്ന ബെന്നും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ‘സാറാസ്’ അടുത്ത മാസം അഞ്ചിന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യും. ഇൻസ്റ്റഗ്രാമിൽ കൂടി സണ്ണി വെയ്ൻ തന്നെയാണ് വിവരം പങ്കുവച്ചത്. ചിത്രത്തിൻ്റെ ഒരു ഗാനം പങ്കുവച്ചുകൊണ്ടാണ് ആമസൊൺ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീം ചെയ്യുമെന്ന് സണ്ണി അറിയിച്ചിട്ടുണ്ട്.
പികെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമ, ‘ഓം ശാന്തി ഓശാന’, ‘ഒരു മുത്തശ്ശി ഗഥ’ എന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത ജൂഡ് ആന്റണി ജോസഫാണ് സാറാസ് സംവിധാനം ചെയുന്നത്. അക്ഷയ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ,ഷാൻ റഹ്മാനാണ് സംഗീതം. അന്നയുടെ പിതാവ് കൂടിയായ ബെന്നി പി നായരമ്പലം, മല്ലിക സുകുമാരൻ, പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധിക്ക്, വിജയകുമാർ, അജു വർഗീസ് തുടങ്ങിയവർ സിനിമയിൽ ഉണ്ട്.


