സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നില്‍കുതിയിളവ് ആവശ്യം പരിഗണിക്കാമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. ഇരുപത്തിയഞ്ചാം തീയതി തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ അടിയന്തര ജനറല്‍ബോഡി നാളെ ചേരും. മറ്റു പല സംസ്ഥാനങ്ങളും 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ച സാഹചര്യത്തില്‍ കേരളത്തിലും അത് അനുവദിക്കണമെന്നും സംഘടന സര്‍ക്കാരിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളാണ് ആദ്യമെത്തുക. നവംബര്‍ 12-ന് റിലീസ് തീരുമാനിച്ച ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പ്’ ആകും ആദ്യ മലയാള സിനിമ. ജെയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’, തമിഴ് ചിത്രം ‘ഡോക്ടര്‍’ എന്നിവയാകും ആദ്യമെത്തുക.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ നൂറുശതമാനം സീറ്റിങ് കപ്പാസിറ്റി ആയ ശേഷം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്.
തിങ്കളാഴ്ച മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയുമായി സംഘടനകളുടെ ആശ്യങ്ങള്‍ ചര്‍ച്ചചെയ്യും. സംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്താമെന്ന് മന്ത്രി ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു.


