തിയറ്ററുകള്‍ തുറക്കാന്‍ സാഹചര്യം അനുകൂലമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. തിയറ്ററുകളും ഓഡിറ്റോറിയവും തുറക്കുന്നത് പരിഗണനയിലാണ്. ടിപിആര്‍ കുറയുന്നത് അനുകൂലമാണെന്നും മന്ത്രി സജി ചെറിയാന് വ്യക്തമാക്കി.
അതേസമയം, തിയറ്ററുകള്‍ തുറന്നാലും മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍ ഉടന്‍ പ്രദര്‍ശനത്തിന് എത്തില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. തിയറ്ററുകള്‍ സജീവമാകുന്ന സ്ഥിതിയില്‍ മാത്രമേ മരയ്ക്കാറിന്റെ റിലീസിനെ കുറിച്ച് ആലോചിക്കാന്‍ കഴിയൂ.
തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വലിയ കാന്‍വാസില്‍ ഒരുക്കിയ ചിത്രമാണ് മരയ്ക്കാറെന്നും ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.