നടി ഉഷ റാണി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അഹം, ഏകല്യവന്, മഴയെത്തും മുന്‍പേ, പത്രം, തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങള്‍. അന്തരിച്ച സംവിധായകന് എന്‍.ശങ്കരന്‍നായരുടെ ഭാര്യയാണ്. സംസ്കാരം ചെന്നൈയില്‍ നടക്കും.