ദിലീപിന്റെയും കാവ്യയുടേയും മകളായ മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി പങ്കുവെച്ച് നടന് ദിലീപ്. മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ദിനത്തിലാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ ദിലീപിനോടൊപ്പം കാവ്യാമാധവനും മകള്‍ മീനാക്ഷിയും അമ്മയുമുണ്ട്. 2016ലായിരുന്നു ദിലീപ് കാവ്യയ്ക്ക് മിന്ന് ചാര്‍ത്തിയത്. ഫേസ്ബുക്കിലൂടെയാണ് നടന് കുടുംബസമേതം ഉള്ള ഫോട്ടോ ആരാധകരുമായി പങ്കുവെച്ചത്.

