മുംബൈ: ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര അറസ്റ്റിൽ. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ആണ് മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്. നീലച്ചിത്രം നിര്‍മിക്കുകയും ചില ആപ്ലിക്കേഷനുകള്‍ വഴി പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
രാജ് കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബയ് പൊലീസ് വ്യക്തമാക്കി. രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെയും വിവാദത്തിൽ പെട്ടിരിക്കുന്നു.


