നിരവധി വൈകാരികമുഹൂര്‍ത്തങ്ങളുമായി പുതിയ കുടുംബ പരമ്പര ‘ പളുങ്ക് ‘ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.’ പളുങ്ക് ‘ ഏഷ്യാനെറ്റില്‍ നവംബര്‍ 22 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.30 നാണ് സംപ്രേക്ഷണം
ദീപക്, നിള, അരുണിമ എന്നിവരിലൂടെ കഥ പറയുകയാണ് ‘പളുങ്ക്’. സദ്ഗുണസമ്പന്നവും കുലീനവുമായ കുടുംബത്തില്‍ വളര്‍ന്ന ഒരു യുവ ശാസ്ത്രജ്ഞനാണ് ദീപക്. അമ്മയില്ലാതെ വളര്‍ന്ന മിടുക്കിയായ പെണ്‍കുട്ടിയാണ് നിള. . ദീപക്കിന്റെ കീഴില്‍ ജോലി ചെയ്യുന്ന,അവനെ നിശബ്ദമായി സ്നേഹിക്കുന്ന ഒരു വനിതാ ശാസ്ത്രജ്ഞയാണ് അരുണിമ. ഇവരുടെ കഥയ്ക്കൊപ്പം അപ്രതീക്ഷിത കഥാസന്നര്ഭങ്ങളും പുതിയ കഥാപാത്രങ്ങളുടെ കടന്നുവരവും ഒക്കെ കൊണ്ട് സമ്പന്നമായ ‘ പളുങ്ക് ‘ പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും.


