കൊവിഡ് കാലമായതിനാല്‍ മറ്റുള്ളവര്‍ക്കൊപ്പം വീട്ടിലാണെങ്കിലും ആരാധകരെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. യൂത്തന്മാരെ പോലും ഞെട്ടിച്ച് മമ്മൂട്ടിയുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. വീട്ടില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വര്‍ക്ക് അറ്റ് ഹോം എന്ന തലക്കെട്ടില്‍ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു.
സിനിമ താരങ്ങള്‍ അടക്കം നിരവധി പേര് ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഈ കുഞ്ഞ് പയ്യന് എത്ര ലൈക്ക്, അധികാരികളുടെ മുന്നില്‍ എത്തുന്നത് വരെ ഷെയര്‍ ചെയ്യൂ’ രമേശ് പിഷാരടി. ‘ഇനീപ്പ ഞങ്ങള്‍ നില്‍ക്കണോ? പോകണോ?’ഷറഫുദ്ദീന്. കോവിഡിന് ശേഷം സിനിമയില്‍ അവസരം തേടുന്ന ഒരു ചെറുപ്പക്കാരന്റെ സെല്‍ഫിയാണ് സംവിധായകര്‍ ദയവായി ശ്രദ്ധിക്കുക.. ഇനിയൊരു 30 വര്‍ഷം ഇക്ക അടക്കിവാഴും’ അനൂപ് മേനോന്. പട്ടിക നീളുകയാണ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ എങ്ങും മമ്മൂട്ടിയുടെ ചിത്രം മാത്രം.
കേവലം രണ്ടു ചിത്രം കൊണ്ട് സൈബര്‍ ലോകത്ത് നിറയാന്‍ പറ്റുമോ സക്കീര്‍ബായിക്ക് എന്ന് ചോദിച്ച് മമ്മൂട്ടി ആരാധകരും കളം നിറയുകയാണ്. മമ്മൂട്ടി പങ്കുവച്ച ചിത്രം മലായാളത്തിലെ ഒട്ടുമിക്ക താരങ്ങളും അവരുടെ പേജില്‍ പങ്കുവച്ചു കഴിഞ്ഞു. വീട്ടില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ മമ്മൂട്ടി പങ്കിട്ടത്.


