ഇരുപതാമത് ടോംയാസ് പുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. രണ്ട് ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി.എ കേശവന് നായരുടെ സ്മരണയ്ക്കായി നല്കുന്ന പുരസ്കാരമാണ് ടോംയാസ് പുരസ്കാരം. ആഗസ്റ്റ് രണ്ടിന് എം.ടിയുടെ കോഴിക്കോടുള്ള വീട്ടില്‍ ആയിരിക്കും ചടങ്ങ് നടക്കുക. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാര്യര്‍ ആയിരിക്കും അവാര്‍ഡ് സമ്മാനിക്കുക എന്ന് ടോംയാസ് മാനേജിങ് ഡയറക്ടര്‍ തോമസ് പാവറട്ടി അറിയിച്ചു.


