കോഴിക്കോട്: മൂന്നു കോടി രൂപ തട്ടിയെടുത്തെന്ന പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയില്‍ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കെതിരേ കേസ്. കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. എസ്.എന്‍ സ്വാമി ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ഥലം ഈടു നല്കിയാല് 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം ചെയ്ത് പണം കൈപറ്റി വഞ്ചിച്ചെന്നാണ് പരാതി.
നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്റെ (പി പി ഏബ്രഹാം) പരാതിയില്‍ കസബ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, പാലക്കാട് സ്വദേശികളായ ടി പി ജയകൃഷ്ണന്, ഭാര്യ ഉഷാ ജയകൃഷ്ണന്, ജിതിന് ജയകൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയില്‍ കേസെടുത്തത്. മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ നിര്‍മാതാവാണ് സ്വര്‍ഗചിത്ര അപ്പച്ചന്. ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചത് എസ്എന്‍ സ്വാമിയായിരുന്നു.


