അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും ആരാധകർക്കിടയിൽ എന്നും ശ്രദ്ധകേന്ദ്രമാണ് മകൾ ആരാധ്യ ബച്ചൻ . ആരാധ്യയുടെ ലുക്കും ഫാഷനും പെരുമാറ്റവുമെല്ലാം എപ്പോഴും ചർച്ചയാകാറുമുണ്ട്. അനന്ത്-രാധിക വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ആരാധ്യ എത്തിയപ്പോഴും ഇതിനു മാറ്റമുണ്ടായില്ല ഐശ്വര്യയുടെ കൈ പിടിച്ച് നടന്നിരുന്ന ആരാധ്യയ്ക്ക് ഒട്ടറെ മാറ്റങ്ങൾ വന്നെന്നാണ് ആരാധകർ പറയുന്നത്.ആരാധ്യയുടെ ലുക്കും ഫാഷനും പെരുമാറ്റവുമെല്ലാം സൂഷ്മമായി നിരീക്ഷിക്കുന്ന ആരാധകർ അവൾ അമ്മയ്ക്കൊപ്പം വളർന്നെന്നാണ് പറയുന്നത്.
നെറ്റിയിലേക്കു വെട്ടിയിട്ട മുടിയുമായി ക്യൂട്ട് ലുക്കിൽ നടന്ന ആരാധ്യയല്ല ഇപ്പോഴത്തേത്. ലെയർ കട്ട് ചെയ്ത മുടി ഇരുവശങ്ങളിലേക്കും വകഞ്ഞിട്ട് എത്തിയതോടെ ആരാധ്യ മുതിർന്ന കുട്ടിയായി എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.എന്നാൽ അൽപം ഹെവി ലുക്കിലാണ് ഐശ്വര്യ റായ് എത്തിയത്. ചുവപ്പു നിറത്തിലുള്ള ക്രിംസൺ അനാർക്കലിയാണ് താരം ധരിച്ചിരുന്നത്. അതിനൊപ്പം വലിയ നെക്ക് പീസും ഇയർ റിങ്ങുകളും നെറ്റിച്ചുട്ടിയും പെയർ ചെയ്തിട്ടുണ്ട്.അനന്ദ് അംബാനി വിവാഹത്തിന് അഭിഷേക് ബച്ചനെത്തിയത് അമിതാഭ് ബച്ചനും ജയാ ബച്ചനും സഹോദരിയ്ക്കും ഒപ്പമാണ്. ഇതോടെ ഇരുവരും വിവാഹ ബന്ധം പിരിയാതെ വേർപിരിഞ്ഞു താമസിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.