തകരച്ചെണ്ട, പിഗ്മന്‍, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തിളപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുമ്പുള്ള അഭിനയക്കളരി എറണാകുളം സാറ്റര്‍ റസിഡന്‍സിയില്‍ ആരംഭിച്ചു.പ്രശസ്ത നടിയും, സ്കൂള്‍ ഓഫ് ഡ്രാമ മെഡല്‍ ജേതാവുമായ ഹിമ ശങ്കരി അണ് ക്ലാസ് നയിക്കുന്നത്. മെയ് 12 മുതല്‍ 14 വരെ നീളുന്ന ക്യാമ്പിന്റെ, അവസാന ദിവസമായ 14-ന് രാവിലെ 11 മണിക്ക്, ചിത്രത്തിന്റെ പൂജ നടക്കും.നടന് ശ്രീനിവാസന് ,സലിം കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
മെറിഡിയന് ഇന്റര്‍നാഷണല്‍ ഫിലിംസിനു വേണ്ടി ഫിലിപ്പ് നിര്‍മ്മിക്കുന്ന തിളപ്പ് എന്ന ചിത്രത്തിന്റെ രചന, സംവിധാനം -അവിരാറെബേക്ക ,ക്യാമറ – സുമേഷ് ശാസ്ത , എഡിറ്റര്‍ -ഷാനിര്‍, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യൂംസ് – കുമാര്‍ എടപ്പാള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-സാബു പറവൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – റിയാസ്, സജിത്ത് കോഴിക്കോട്, പി.ആര്.ഒ- അയ്മനം സാജന്, ശ്രീനിവാസന് ,ജോ ടോം ചാക്കോ, ജോയി മാത്യു, സലിം കുമാര്‍, ജാഫര്‍ ഇടുക്കി,സുല്‍ഫി ഷാ, അനീന മരിയ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്നു.


