27ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന നഗരിയില്‍ തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കില്‍ ദീപങ്ങള്‍ തെളിക്കുന്നത് ഒഴിവാക്കി ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ തെളിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.
ചലച്ചിത്ര മേളയ്ക്ക് ലഭിക്കുന്നത് വമ്പിച്ച സ്വീകാര്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ചലചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം മെഹ്നാസ് മുഹമ്മദിക്ക്. ഇറാനില്‍ സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന സംവിധായികയാണ് മെഹ്നാസ്. ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയില്‍ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇറാനിലെ പ്രതിഷേധത്തിന് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നല്‍കിയത്.


