അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബിഗ് സ്ക്രീനിലേക്ക് അരങ്ങേറിയ നടിയാണ് അനുപമ പരമേശ്വരൻ. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നാല് ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലും അനുപമ അഭിനയിച്ചിട്ടുണ്ട്..
’18 പേജസ്’ എന്ന തെലുങ്ക് ചിത്രം ആണ് അനുപമയുടെ ഏറ്റവും പുതിയതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കഴിഞ്ഞയാഴ്ച പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആ ഫസ്റ്റ് ലുക്ക് ഷൂട്ടിനിടയിലെ രസകരമായ നിമിഷം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഖില്‍ സിദ്ധാര്‍ഥ.
പോസ്റ്ററിലുള്ള ചിത്രത്തിനുവേണ്ടി പോസ് ചെയ്യുന്നതിന് തൊട്ടുംമുന്പ് പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഗാനത്തിനൊപ്പം താളം ചവിട്ടുന്ന അനുപമയുടെ വീഡിയോ ആണ് തരാം പങ്കുവെച്ചത്. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരില്‍ ഒരാൾ അനുപമയാണെന്ന് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചു കൊണ്ട് നിഖില്‍ പറഞ്ഞത്.