അമര്‍ പ്രേം നിർമിക്കുന്ന ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചേട്ടനായ വിനീത് ശ്രീനിവാസൻ ചിത്രങ്ങൾക്ക് ശേഷം അനിയൻ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കുന്നു എന്ന രസകരമായ ഒരു കൗതുകം കൂടി ചിത്രത്തിന് പുറകിലുണ്ട്.
അതേസമയം എക്താ പ്രൊഡക്ഷൻസിന്റെ തന്നെ ധ്യാൻ ശ്രീനിവാസൻ ചിത്രം ജോയ് ഫുൾ എൻജോയ് റിലീസിന് തയ്യാറെടുക്കുകയാണ്. അഖിൽ കാവുങ്കൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ധ്യാന്‍ ശ്രീനിവാസനൊപ്പം ഇന്ദ്രൻസും അപർണ ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ഓർമ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീ സിനിമകൾക്ക് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജോണി ആൻ്റണി, നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ, മീര നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ