നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 16 വരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. കഴിഞ്ഞ ചൊവ്വാഴ്ച ഹൈക്കോടതി കേസിന്റെ വിചാരണ പുനരാരംഭിക്കുന്നത് വെള്ളിയാഴ്ച വരെ തടഞ്ഞിരുന്നു.
വിചാരണയുടെ സ്റ്റേ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പത്ത് ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. സര്‍ക്കാര്‍ അഭിഭാഷകന് ക്വാറന്റീനില്‍ ആയതിനാല്‍ ഹൈക്കോടതി കേസ് ഇന്ന് പരിഗണിച്ചില്ല. ഇടക്കാല ഉത്തരവിന്റെ കാലാവധി അവസാനിക്കുന്ന 16ന് വീണ്ടും പരിഗണിക്കും. വിചാരണക്കോടതി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചു എന്നുമാണ് സര്‍ക്കാരിന്റെയും നടിയുടെയും വാദം.