മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. നടന് എന്ന നിലയില്‍ തൻ്റെ വെക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മികച്ച സംവിധായകനായും നിര്‍മാതാവായും ഗായകനയും എല്ലാം തൻ്റെതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ്.
പൃഥ്വിരാജിൻ്റെ മകള്‍ അല്ലിയും ജനങ്ങൾക്ക് സുഭാരിചിതയാണ് ഇപ്പോഴിതാ അച്ഛൻ്റെ വഴിയെയാണ് മകളും എന്ന് പങ്കുവെച്ചുകൊണ്ടുള്ള പൃഥ്വിരാജിൻ്റെ ഭാര്യ സുപ്രിയയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മകൾ അല്ലി എഴുതിയ പാട്ടിൻ്റെ വരികള്‍ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.
ആറു വയസുകാരിയായ അല്ലി തന്റെ റഫ് ബുക്കിലാണ് പാട്ടു കുറിച്ചത്. ഇതിൻ്റെചിത്രത്തിനൊപ്പമാണ് സുപ്രിയയുടെ കുറിപ്പ്. മകളുടെ റഫ് ബുക്ക് നോക്കുകയായിരുന്നു ഞാന്‍. അതില്‍ ഞാന്‍ കുറച്ച് ഒറിജിനല്‍ ഗാനങ്ങള്‍ കണ്ടെത്തി. അതില്‍ ഒന്നാണ് ഇത്. ബഡ്ഡിങ് സോങ് റൈറ്റര്‍- എന്ന കുറിപ്പിലാണ് ബ്ല്യൂബെറി ബെല്‍സ് എന്ന ഗാനം സുപ്രിയ പോസ്റ്റ് ചെയ്തത്. ഇപ്പോൾ പൃഥ്വിരാജും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
എന്തായാലും മികച്ച അഭിപ്രായമാണ് അല്ലിയുടെ എഴുത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് താരപുത്രിക്ക് ആശംസ അറിയിച്ചത്. ഇതിനു മുന്‍പും സുപ്രിയ അല്ലിയുടെ എഴുത്തുകളും പെയിന്റിഡങ്ങുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

