തിരുവന്തപുരം: കരിക്കിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അമേയ മാത്യൂ. പിറന്നാള്‍ ദിനത്തിൽ അമേയ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയക്കുന്നത്. പിറന്നാള്‍ ദിനനത്തോട് അനുബന്ധിച്ചു നടി തൻ്റെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ചുവപ്പ് കളര്‍ ഷോര്‍ട്ട് ഡ്രസ് ധരിച്ച് വൈനുമായി ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത് അവയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിച്ച ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘അപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് ഇതേ ദിവസമാണ്… കിട്ടിയത് ലോട്ടറി ആണോ.. എട്ടിൻ്റെ പണിയാണോ എന്നറിയാതെ മാതാപിതാക്കള്‍ ഞെട്ടിയിരുന്നത്. എനിക്ക് ജന്മദിനാശംസകള്’ എന്നാണ് അമേയ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കുറിച്ചിരിക്കുന്നത്. തുടർന്ന് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റ് ആണ് അമേയ അഭിനയിച്ച അവസാന ചിത്രം. വൂൾഫ്, ആട് 2, ഒരു പഴയ ബോംബ് കഥ എന്നിവയാണ് മാറ്റ് ചിത്രങ്ങൾ.

