ബലാത്സംഗക്കേസിൽ നടൻ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു.ആലുവ സ്വദേശിനിയായ നടിയുടെ പരാതിയെതുടർന്നാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ഈ കേസിൽ അറസ്റ്റിലായ ഇടവേള ബാബുവിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ‘AMMA’ സംഘടനയിൽ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക് വിളിച്ചെന്നും, മെമ്പർഷിപ്പ് ഫോറം പൂരിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ ചുംബിച്ചു എന്നുമാണ് നടി ഇടവേള ബാബുവിനെതിരെ പരാതി നൽകിയത്.
എന്നാൽ വീണ്ടും എന്തിനാണ് തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതെന്ന് അറിയില്ലയെന്ന് ഇടവേള ബാബു ട്വന്റി ഫോറിനോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പായ കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് പൂങ്കുഴലിയുടെ നേത്യത്വത്തിലുള്ള സംഘം നടനെ നേരത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.