കളക്ഷൻ കണക്കുകൾ കേൾക്കുന്നത് പോലെ അല്ലെന്നും നിർമ്മാതാവിന് ഒരു ചിത്രത്തിന്റെ കളക്ഷനിൽ നിന്ന് ടാക്സ് ഉൾപ്പെടെ കുറച്ച തുക മാത്രമാണ് ലഭിക്കുന്നതെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തൻ.നസ്ലെനും മമിത ബൈജുവും പ്രധാന താരങ്ങളായി എത്തിയ ചിത്രം കേരളത്തിന് പുറമെ ഇതരഭാഷക്കാരെയും തിയറ്ററിലേക്ക് എത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ബോക്സ് ഓഫീസിലും പ്രേമലു വെന്നിക്കൊടി പാറിച്ചു
ചിത്രത്തിന്റെ ആഗോള കളക്ഷനും അതിൽ നിന്ന് നിർമ്മാതാവിന് കിട്ടുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ പ്രേമലുവിന്റെ കളക്ഷനെ കുറിച്ചും ചിത്രത്തിന്റെ വൻ വിജയത്തെ കുറിച്ചുമൊക്കെ മനസ് തുറന്നത്.പ്രേമലുവിന്റെ കളക്ഷൻ 135 കോടിയെന്ന് പറയുന്നതൊക്കെ കണക്കുകളിൽ മാത്രമാണ്. ടാക്സ്, തിയറ്റർ ഷെയർ, വിതരണക്കാരുടെ ഷെയർ ഉൾപ്പടെയുള്ളവ പോയിട്ട് നിർമ്മാതാവിലേക്ക് എത്തുമ്പോൾ കോടികളൊക്കെ കണക്കാണ് എന്ന് ദിലീഷ് പോത്തൻ പറയുന്നു. കൗമദി മൂവീസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയിൽ നിന്ന് എത്ര കിട്ടിയെന്ന ചോദ്യത്തോട് എല്ലാം ഇൻകം ടാക്സിൽ സബ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ആവശ്യമെങ്കിൽ വിവരാവകാശ രേഖ വഴി അന്വേഷിക്കാനുമായിരുന്നു ദിലീഷ് പോത്തന്റെ നിർദ്ദേശം.


