ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ബിഷപ്പ് ജോസഫ് കരിയിൽ. ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകളിൽ മദ്യപാനവും അടിപിടിയുമാണുള്ളത്. ഇലുമിനാറ്റി പാട്ട് സഭയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നെഴുതി കാണിച്ചിട്ട് പഠിക്കുന്ന സമയം പോലും വിദ്യാർത്ഥികൾ ബാറിൽ പോയി മദ്യപിക്കുന്നതാണ് സിനിമയിൽ ഉള്ളത് പ്രേമലു സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.ഇത് സമൂഹത്തെ വഴി തെറ്റിക്കുമെന്നും ബിഷപ്പ് പറഞ്ഞു.