ഞാനൊരു ഫെമിനിസ്റ്റ് ആണ് എന്നു വെച്ച് നാട്ടിലുള്ള എല്ലാ പുരുഷനേയും അടച്ചാക്ഷേപിച്ച് ജീവിക്കുന്നവളല്ല.. കാരണം ഏതൊരു പെണ്ണിനും ഒരു പക്ഷേ, ഭര്‍ത്താവില്‍ നിന്നോ, അച്ഛനില്‍ നിന്നോ, ആങ്ങളയില്‍ നിന്നോ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഒരു പുരുഷ സുഹൃത്തില്‍ നിന്ന് സഹായം കിട്ടാത്തവരായിട്ട് ആരുമില്ല….. ഒരാളില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന് വെച്ച് ആ ഒരു വര്‍ഗ്ഗം മൊത്തത്തില്‍ അങ്ങനെയാണോ?. വിവാദമായ യൂട്യൂബ് ബ്ലോഗറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷമിയെ അനുകൂലിച്ചും ബ്ലോഗറെ വിമര്‍ശിച്ചും ജിപ്സാ ബീഗം. ആ ഞരമ്പന്റെ വീഡിയോ കണ്ടിട്ടുള്ള ഒരു ആണിനോ, പെണ്ണിനോ അവന് രണ്ടെണ്ണം പൊട്ടിക്കാതിരിക്കാന്‍ തോന്നില്ലെന്നും ജിപ്സാ ബീഗം.
യൂട്യൂബറെ കൈകാര്യം ചെയ്തു; ഭാഗ്യലക്ഷ്മിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
ജിപ്സാ ബീഗം സദഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
അതെ ഞാനും ഒരു ഫെമിനിസ്റ്റ് തന്നെയാണ്. പക്ഷേ ഫെമിനിച്ചിയല്ല… കാരണം ഫെമിനിസ്റ്റും ഫെമിനിച്ചിയും തമ്മില്‍ യുഗായുഗാന്തിരം അല്ലെങ്കില്‍ രാത്രിയും പകലും വ്യത്യാസമുണ്ട്
ഞാനൊരു ഫെമിനിസ്റ്റ് ആണ് എന്നു വെച്ച് നാട്ടിലുള്ള എല്ലാ പുരുഷനേയും അടച്ചാക്ഷേപിച്ച് ജീവിക്കുന്നവളല്ല.. കാരണം ഏതൊരു പെണ്ണിനും ഒരു പക്ഷേ, ഭര്‍ത്താവില്‍ നിന്നോ, അച്ഛനില്‍ നിന്നോ, ആങ്ങളയില്‍ നിന്നോ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഒരു പുരുഷ സുഹൃത്തില്‍ നിന്ന് സഹായം കിട്ടാത്തവരായിട്ട് ആരുമില്ല….. ഒരാളില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന് വെച്ച് ആ ഒരു വര്‍ഗ്ഗം മൊത്തത്തില്‍ അങ്ങനെയാണോ??
മതിയാ യോഗ്യത(qualifications) ഉള്ള ഒരു പെണ്ണിനെ female ആണെന്ന് പറഞ്ഞ് ഏത് ജോലിയിലാണ് മാറ്റി നിര്‍ത്തിയിട്ടുള്ളത്???ഏത് department ല്‍ ആണ്??
Police, pilot,IPS,IAS,Teaching, film, Modellig, driving തൊട്ട് ഏത് Government Nd private sector കളില്‍ ആണ് Gender വ്യത്യാസത്തില്‍ സ്ത്രീയെ മാറ്റി നിര്‍ത്തിയിട്ടുള്ളത്?
അപ്പോള്‍ gender അല്ല പ്രശ്നം യോഗ്യതയാണ്…..
മല്‍സ്യബന്ധത്തിന് ആഴക്കടലില്‍ പോയി ഉപജീവനമാര്‍ഗ്ഗം നടത്തുന്ന പെണ്ണുങ്ങള്, കലാപഭൂമിയില്‍ പോലും ജീവന് പണയം വെച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പെണ്ണുങ്ങള് ഇല്ലേ ??? ഒരു വിദ്യാഭ്യാസവും ഇല്ലാത്തവര്‍ പോലും വീട്ടുജോലിക്കും പ്രസവ ശുശ്രൂഷക്കും പോയി പോലും ജീവിക്കുന്നവരില്ലേനമ്മുടെ നാട്ടില്‍???
പിന്നെ എന്തിന്റെ അടിസ്ഥാനത്തില്‍ എവിടെയാണ് പെണ്ണിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത്????
മതഭ്രാന്തിന്റെയോ, ദുരഭിമാനത്തിന്റെയോ വിവരമില്ലായ്മയുടെ പേരിലോ ഇപ്പോഴും കഴിവുണ്ടായിട്ടും സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്നവര് ഉണ്ട് ,സ്വാതന്ത്ര്യം വും സ്വസ്ഥതയും സമാധാനവും കൊടുക്കാത്തവരുണ്ട്. മതത്തിന്റെ ചങ്ങലയിട്ട് അകത്തളത്തില്‍ പൂട്ടിയിടുന്നവര്‍ ഉണ്ട്…സഹിച്ച് ജീവിക്കുന്നവര്‍ ഉണ്ട്. എത്ര വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ഉണ്ടെങ്കിലും ഭക്ഷണം ഉണ്ടാക്കാനും കുഞ്ഞിനെ പെറാനും വേണ്ടി മാത്രം ഉള്ളവരാണെന്ന് പറഞ്ഞ് സ്ത്രീയെ പുച്ഛിക്കുന്ന ഒരു വിഭാഗം ഉണ്ട്. …ഇല്ലാ എന്ന് പറയുന്നില്ല…
എന്നിരുന്നാലും ഇന്നത്തെ തലമുറ ഭൂരിഭാഗവും പുരോഗമന ചിന്താഗതിക്കാര്‍ ആണ്.സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ ആണ്…പക്ഷേ അതിന് ഓരോ പെണ്ണും സ്വയം പര്യാപ്തമാവുകയാണ് വേണ്ടത്…. കുടുംബവും കുഞ്ഞും profession നും ഒരു പോലെ കൊണ്ട് പോകാന്‍ കഴിവുള്ള സ്ത്രീകള്‍ക്ക് തന്നെയാണ് എവിടെയും ബഹുമാനം കിട്ടുന്നതും അംഗീകരിക്കപ്പെടുന്നതും..
ഉദാഹരണം ഭാഗ്യലക്ഷമിചേച്ചിയെ തന്നെ പറയാം അനാഥത്വം അരക്ഷിതാവസ്ഥ തൊട്ട് എന്ത് കഷ്ടപ്പാടായിരുന്നു അവര്‍ക്കില്ലാതിരുന്നത്?? പക്ഷേ കഴിവുണ്ടായിരുന്നു.. dubbing ശബ്ദം നല്‍കാനുള്ള കഴിവ്. അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തി. ഇന്ന് കാണുന്ന എല്ലാ Privilege ഉം അവര്‍ സ്വയം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. സ്വന്തം ആണ്മക്കളെ കൂടെ കൊണ്ട് വന്ന് പഠിപ്പിച്ച് വളര്‍ത്തി വലുതാക്കി കല്യാണം കഴിപ്പിച്ചു…. അവരെ മോശം പറഞ്ഞവനെ പഞ്ഞിക്കിടാനുള്ള അവകാശം എങ്കിലും അവര്‍ക്കില്ലെ???
പക്ഷേ അത് കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി ആണ് ചെയ്തത് എന്ന് പറഞ്ഞതിലായിരുന്നു പ്രശ്നം. ശരിക്കും അവരെ വ്യക്തിഹത്യ ചെയ്തവനെ അവര്‍ ശിക്ഷിച്ചു.. നല്ല കാര്യം.. നോക്കുകുത്തികളാവുന്ന നിയമം എന്താണ് ഇത്തരത്തിലുള്ള വരെ ചെയ്യുന്നത്??
ഇത്രയും എതിര്‍പ്പ് ഈ വിഷയത്തില്‍ വരാന്‍ കാരണം ഞാന്‍ മനസിലാക്കിയിടത്തോളം എല്ലാപേരും ഒരേ സ്വരത്തില്‍ പറയുന്നത് ഭാഗ്യലക്ഷമിചേച്ചിയെപ്പോലുള്ള well reputed ആയിട്ടുള്ള well respected ആയിട്ടുള്ള ഒരാള്‍ കൂടെ ഒരു സ്ത്രീക്കും ഇന്നേ വരെ ഒരു ഉപകാരവും ചെയ്യാത്ത സ്വന്തം തോന്നിവാസങ്ങള്ക്കു് o – Ve Publity ക്കും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഇത്തരം ഫെമിനിച്ചികളെ കൂട്ടാന്‍ പാടില്ല എന്നതായിരുന്നു..
തൊഴിലിടത്തില്‍ ഒരു സ്ത്രീക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവര്ക്കോ, പിച്ചിചീന്തി പീഢിപ്പിക്കപ്പെട്ടവര്ക്കോ, രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്ന, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്ന സ്ത്രീകളുടെ കണ്ണീരൊപ്പാ നോ ഏത് ഫെമിനിച്ചിയാണ് ഇന്നോളം മുന്നോട്ട് ഇറങ്ങിയിട്ടുള്ളത്???? നമ്മുടെ വാക്കും പ്രവര്‍ത്തിയും രണ്ട് ആകുമ്പോഴാണ് പ്രശ്നം… എതിര്‍പ്പുകളും വിമര്‍ശനവും നേരിടേണ്ടി വരുന്നത്..
ആ ഞരമ്പന്റെ വീഡിയോ കണ്ടിട്ടുള്ള ഒരു ആണിനോ,, പെണ്ണിനോ അവന് രണ്ടെണ്ണം പൊട്ടിക്കാതിരിക്കാന്‍ തോന്നില്ല.. ഇവനെയൊക്കെപ്പോലെ വീടും കുടുംബവും ഇല്ലാത്ത മനോവൈകൃതം പിടിച്ച ലൈംഗിക ദാരിദ്ര്യം പിടിച്ചവന്മാരാണ് നാളത്തെ ഗോവിന്ദ ചാമികള്‍ ആകുന്നത്.
ഇതില്‍ പൊങ്കാല ഇടാന്‍ വരുന്നവര്‍ക്ക് വരാം. ഇതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
NB മലയാളി മങ്ക contest ല്‍ എന്നെ Top 3 ല്‍ എത്തിച്ച എല്ലാ പുരുഷ കേസരി ചങ്കുകള്‍ക്കും വിരലിലെണ്ണാവുന്ന മാത്രം ഉണ്ടായിരുന്ന സ്ത്രീ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി നന്ദി നന്ദി???????????????? എന്ന്
നിങ്ങളുടെ സ്വന്തം
ജിപ്സാ ബീഗം സദഫ്
അതെ ഞാനും ഒരു ഫെമിനിസ്റ്റ് തന്നെയാണ്.പക്ഷേ ഫെമിനിച്ചിയല്ല… കാരണം ഫെമിനിസ്റ്റും ഫെമിനിച്ചിയും തമ്മിൽ യുഗായുഗാന്തിരം…
Posted by Jipsa Beegam on Saturday, October 3, 2020