ബംഗാളി നടി തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് മുൻകൂർ ജാമ്യം തേടി ചലച്ചിത്ര സംവിധായകന് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാനായ തനിക്കെതിരായ ആരോപണം തെറ്റായ പ്രേരണയാണെന്നും താൻ നിരപരാധിയാണെന്നും ഹർജിയിൽ പറയുന്നു. അഡ്വ. പി.വിജയഭാനു നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
15 വര്‍ഷം മുന്‍പത്തെ സംഭവത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അവസരം ലഭിക്കാത്തതിന് പിന്നിലുള്ള അമര്‍ഷവും നിരാശയുമാണ് നടിയുടെ പരാതിക്ക് പിന്നില്‍. സംഭവം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് നിലവില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പ് ജാമ്യം ലഭിക്കുന്നതായിരുന്നുവെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.