മുംബൈ: ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ബംഗ്ലാവിനകത്ത് ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. മന്നത്തിന്റെ ചുറ്റുമതിലിനകത്ത് സുരക്ഷാ ജീവനക്കാരാണ് ആരാധകര്‍ എന്നറിയിച്ച ഇവരെ കണ്ടെത്തിയത്. ബംഗ്ലാവിന്റെ മാനേജര്‍ ഇരുവരേയും പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം.
ജവാന്റെ ഷൂട്ടിംഗിലായിരുന്നു ഷാരൂഖ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ തിരികെയെത്തി ഉറങ്ങാന്‍ പോയി. അതിനുശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിസരത്ത് ഒളിച്ചിരുന്ന രണ്ട് പേരെ പിടികൂടുന്നത്. ഇരുവരും മതിലിന് മുകളിലൂടെ കെട്ടിടത്തിലേക്ക് ചാടിയതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് ഇവര്‍ മതില് ചാടിക്കടന്നത്. തങ്ങള്‍ ഷാരൂഖ് ഖാന്റെ ആരാധകരാണെന്നും നടനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഇരുവരും പൊലിസിനോട് വെളിപ്പെടുത്തി.