തിരുവനന്തപുരം:അമ്മ മകനെ പീഡിപ്പിച്ചെന്ന കടയ്ക്കാവൂര്‍ കേസില്‍ വഴിത്തിരിവ്. അമ്മ നിരപരാധി ആണെന്ന് പൊലീസ്. അമ്മയ്ക്കെതിരെ തെളിവില്ലെന്നും ആരോപണം വ്യാജമാണെന്നും അന്വേഷണ സംഘം അറിയിച്ചു. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പ്രതികസംഘ കോടതിയെ അറിയിച്ചത്. കുട്ടിയുടെ മൊഴിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് തെളിയിച്ചിട്ടുള്ളതെന്നും അന്വേഷണസംഘം പറഞ്ഞു.
പതിമൂന്നുകാരനയാ മകനെ മൂന്ന് വര്‍ഷത്തോളം അമ്മ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മക്ക് എതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് ആണ് അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ളമൊഴി നല്‍കിപ്പിച്ചു എന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍ ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു മുന്‍ ഭര്‍ത്താവിന്റെ വാദം.
ഡിസിപി ദിവ്യ വി ഗോപിനാഥിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കടയ്ക്കാവൂർ പോക്സോ കേസ് അന്വേഷണം പുതിയ സംഘത്തെ ഏൽപ്പിച്ചത്.


