കാസര്‍കോട്: വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ചെന്നിക്കരയിലെ സത്യേന്ദ്രൻ്റെ മകന് അന്ദേവാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി ബോധരഹിതനായി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അപ്പോൾ തന്നെകാസര്കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
എന്നാൽ, പരിശോധനയില്‍ മരണകാരണം കണ്ടെത്താനായില്ല. തുടർന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് ശ്വാസനാളിയില്‍ ചത്ത വണ്ടിനെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ വണ്ട് ശ്വാസനാളിയില്‍ കടന്നതാണെന്നാണ് കരുതുന്നത്. മൃതദേഹം ചെന്നിക്കര പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. രഞ്ജിനിയാണ് അമ്മ, രണ്ട് വയസുള്ള ഋത്വേദ് സഹോദരനാണ്.


