സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീക ചുവയോടുകൂടിയ പരാമര്‍ശം; ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
പാലക്കാട്: അഭിഭാഷകന് ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എടുക്കാൻ കോടതി നിർദേശം നല്‍കിയത്. പാലക്കാട് മണ്ണാര്‍ക്കാട് എസ് സി, എസ് ടി സ്പെഷ്യല്‍ കോടതിയാണ് ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
ഹരീഷ് വാസുദേവനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീക ചുവയോടുകൂടിയ പരാമര്‍ശം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസുടുക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതുകൂടാതെ എസ് സി, എസ് ടി ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഹരീഷ് വാസുദേവന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് സോഷ്യല്‍ മീഡിയയില്‍ കൂടി തന്നെ കുറിച്ച് അപകീര്‍ത്തികരമായ രീതിയിൽ പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും, എന്നാല്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും പരാതിക്കാരി കോടതിയെ അറിയിച്ചത്.


