1. Home
  2. Accident

Category: Kottayam

ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് കോട്ടയത്ത് പത്ത് വയസ്സുള്ള കുട്ടി മരിച്ചു

ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് കോട്ടയത്ത് പത്ത് വയസ്സുള്ള കുട്ടി മരിച്ചു

അമിത വേഗതയിലെത്തിയ ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് കോട്ടയത്ത് പത്ത് വയസുകാരന്‍ മരിച്ചു.വാകത്താനത്തിനും പുതുപ്പള്ളിയ്ക്കും ഇടയില്‍ വെച്ചാണ് അപകടം. രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സുകളില്‍ ഒന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് നടന്നുവരികയായിരുന്ന കുട്ടിയെ ഇടിച്ചു. തുടര്‍ന്ന് സമീപത്തുള്ള കടയുടെ മുമ്പിലെ പോസ്റ്റിലിടിച്ചാണ് ആംബുലന്‍സ് നിന്നത്. ആംബുലന്‍സില്‍ രോഗികള്‍…

Read More
ചെങ്ങന്നൂരില്‍ ഷോക്കേറ്റ് രണ്ട്‌പേര്‍ മരിച്ചു

ചെങ്ങന്നൂരില്‍ ഷോക്കേറ്റ് രണ്ട്‌പേര്‍ മരിച്ചു

ചെങ്ങന്നൂരില്‍ ഷോക്കേറ്റ് രണ്ട്‌പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ ബുധനൂരില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വീടിന് മുറ്റത്തെ മരച്ചില്ല ഒടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചത്. കടമ്പൂര്‍ പടനശ്ശേരിയില്‍ ഓമന, മരുമകള്‍ മഞ്ജു എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ ഓമനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മഞ്ജുവിനും ഷോക്കേല്‍ക്കുകയായിരുന്നു.

Read More
വാകത്താനത്ത് വയോധികനെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍  കണ്ടെത്തി

വാകത്താനത്ത് വയോധികനെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍  കണ്ടെത്തി

കോട്ടയം വാകത്താനത്ത് വയോധികനെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍  കണ്ടെത്തി. പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറയില്‍ ചാക്കോ(70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് ചാക്കോയും വയോധികയായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാകത്താനം പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

Read More
കളക്ടറേറ്റ് ജീവനക്കാര്‍ക്കായികെ.എസ്.ആര്‍.ടി.സി സര്‍വീസ് മെയ് 15 മുതൽ

കളക്ടറേറ്റ് ജീവനക്കാര്‍ക്കായികെ.എസ്.ആര്‍.ടി.സി സര്‍വീസ് മെയ് 15 മുതൽ

കോട്ടയം കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. ചങ്ങനാശേരി, പരിപ്പ്, മുണ്ടക്കയം, പാലാ, ചെമ്പ്, വൈക്കം എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. ചങ്ങനാശേരിയില്‍നിന്ന് രാവിലെ 9.20നും പരിപ്പില്‍നിന്ന് 9.40നും ബസ് പുറപ്പെടും. മുണ്ടക്കയത്തുനിന്ന് രാവിലെ 8.25ന് ആരംഭിക്കുന്ന സര്‍വീസ് കാഞ്ഞിരപ്പള്ളി(8.55) പൊന്‍കുന്നം(9.05) വഴി കോട്ടയത്തെത്തും. പാലായില്‍നിന്ന് രാവിലെ…

Read More
കുവൈത്തില്‍ കൊറോണ ബാധിച്ച് മലയാളി നഴ്സ് മരിച്ചു

കുവൈത്തില്‍ കൊറോണ ബാധിച്ച് മലയാളി നഴ്സ് മരിച്ചു

കുവൈത്തില്‍ കൊറോണ ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യു(54)വാണ് മരിച്ചത്. കുവൈറ്റിലെ ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാബീരിയ രക്തബാങ്കില്‍ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഇവര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. ഇതോടെ വൈറസ് ബാധിച്ച് കുവൈത്തില്‍ മരിച്ച മലയാളികളുടെ എണ്ണം…

Read More
കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവ്‌

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവ്‌

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി. അവശ്യ സേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ഇളവുകള്‍ നാളെ നിലവില്‍ വരും. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്,…

Read More
കോട്ടയത്ത് ചാരായം വാറ്റ് സംഘത്തെ എക്‌സൈസ് പിടികൂടി

കോട്ടയത്ത് ചാരായം വാറ്റ് സംഘത്തെ എക്‌സൈസ് പിടികൂടി

കോട്ടയത്ത് ചാരായം വാറ്റ് സംഘത്തെ എക്‌സൈസ് പിടികൂടി. കോട്ടയം നഗരത്തിന്റെ പല ഭാഗത്തും ചാരായം വില്‍ക്കുന്ന സംഘമാണ് പിടിയിലായത്. ഇവരുടെ കൈയ്യില്‍ നിന്ന് എട്ട് ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. കുമരകം അമ്മങ്കരി കരോട്ട് കായല്‍ വീട്ടില്‍ ബാബുമോന്‍,അയ്മനം ഇടച്ചിറ വീട്ടില്‍ അനീഷ് ടി. പി…

Read More
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിയ 30 വിദ്യാര്‍ത്ഥികള്‍ ക്വാറന്റീനില്‍ പ്രവേശിച്ചില്ലെന്ന് റിപ്പോര്‍ട്ട്

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിയ 30 വിദ്യാര്‍ത്ഥികള്‍ ക്വാറന്റീനില്‍ പ്രവേശിച്ചില്ലെന്ന് റിപ്പോര്‍ട്ട്

റെഡ്സോണ്‍ ജില്ലയില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചില്ലെന്ന് റിപ്പോര്‍ട്ട്. തിരുവള്ളൂരില്‍ നിന്നെന്നത്തിയ 34 വിദ്യാര്‍ഥികളില്‍ നാലുപേര്‍ മാത്രമാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. മറ്റു 30 പേരെ കണ്ടെത്താനായി പോലീസ് സഹായം വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.117 വിദ്യാര്‍ഥികളാണ് കേരളത്തിലേക്ക് എത്തിയത്. ഇതില്‍ 34 പേരാണ് കോട്ടയം ജില്ലക്കാരായി…

Read More
എറണാകുളം-കോട്ടയം ജില്ലാ അ‌തിർത്തി അ‌ടച്ച് കളക്ടറുടെ ഉത്തരവ്

എറണാകുളം-കോട്ടയം ജില്ലാ അ‌തിർത്തി അ‌ടച്ച് കളക്ടറുടെ ഉത്തരവ്

കൊച്ചി: എറണാകുളം-കോട്ടയം അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല. കോട്ടയത്ത് കോവിഡ് 19 കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. കോട്ടയത്ത് ഇന്ന് ആറ് കേസുകളാണ് പോസിറ്റീവ് ആയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ സർക്കാർ കോട്ടയത്തെ…

Read More
മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ ചികിത്സയില്‍ ആറു പേര്‍

മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ ചികിത്സയില്‍ ആറു പേര്‍

കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍(50), സംക്രാന്തി സ്വദേശിനി(55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വേദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ്(60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി. നേരത്തെ ഇടുക്കി ജില്ലയില്‍…

Read More
error: Content is protected !!