കോട്ടയം: പാലായില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന് ജോസ് (26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാലാ സ്വദേശിയായ അഭിലാഷ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാലാ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.